Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Womens Entry

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം; ബോർഡിന്‍റെ തീരുമാനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന് വാസവൻ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ് കൈക്കൊണ്ട തീരുമാനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവൻ. സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരം ബോർഡിനുണ്ട്. ഒരു തീരുമാനമെടുക്കാനും സർക്കാർ നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മാർച്ച് 14ന് കേസ് പരിഗണിക്കും മുൻപ് തന്നെ മന്ത്രിസഭാ യോഗം ചേർന്ന് സർക്കാർ നിലപാട് തീരുമാനിക്കും. ഇത് സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

യു​വ​തീ​പ്ര​വേ​ശ​ന വി​ധി​യെ എ​തി​ർ​ക്കാ​നും ആ​ചാ​രാ​നു​ഷ്‌​ഠാ​ന​ങ്ങ​ളും പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് സു​പ്രീംകോ​ട​തി​യി​ൽ സ്വീ​ക​രി​ക്കാ​നാണ് ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നം.

യു​വ​തീപ്ര​വേ​ശ​ന വി​ധി പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല എ​ന്നാ​യി​രു​ന്നു 2020ൽ ​സു​പ്രീം​കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ൾ ദേ​വ​സ്വം ബോ​ർ​ഡ് നി​ല​പാ​ട്. അ​തി​നെ സാ​ധൂ​ക​രി​ക്കു​ന്ന വാ​ദ​ങ്ങ​ളും നി​ര​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​തി​ൽ​നി​ന്ന് മ​ല​ക്കം​മ​റി​യു​ന്ന നി​ല​പാ​ടാ​ണ് ഇ​പ്പോ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

മാ​ർ​ച്ച് 15ന​കം ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളോ​ടെ​ല്ലാം വി​ഷ​യ​ത്തി​ലു​ള്ള നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​വ​സ്വം​ബോ​ർ​ഡ് യോ​ഗം​ചേ​ർ​ന്ന​ത്. വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്ന് തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ദേ​വ​സ്വം​ബോ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണ് ബോ​ര്‍​ഡ്. ദേ​വ​സ്വം ബോ​ര്‍​ഡ‍് ഒ​രി​ക്ക​ലും യു​വ​തി പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചി​ട്ടി​ല്ല. വ്യ​ക്തി​ക​ള്‍ അ​നു​കൂ​ലി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും 2020ലേ​ത് അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ല​പാ​ട​ണെ​ന്നും ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

 

Latest News

Corehub Up